പിരിച്ചുവിട്ട 425 ജീവനക്കാര്‍ക്ക് മാരുതി ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ കോടതി ഉത്തവരവ്

single-img
6 March 2015

maruti-4-650_030415053731മാരുതി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു. 425 ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായി. ഗുഡ്ഗാവ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്ലാന്റിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. നഷ്ടപരിഹാരതുക കമ്പനി ഉടന്‍ കോടതിയില്‍ കെട്ടിവയ്ക്കണം.

എല്ലാ തൊഴിലാളികള്‍ക്കുമായി 4.25 കോടി രൂപ കമ്പനി നഷ്ടപരിഹാരം നല്‍കണം. 2012 ജൂലൈയിലായിരുന്നു മനേസര്‍ പ്ലാന്റില്‍ അക്രമമുണ്ടായത്. 85000 രൂപ നഷ്ടപരിഹാരം ഇനത്തിലും 15000 രൂപ കോടച്ചെലവിനത്തിലുമാണ് ഓരോ തൊഴിലാളിക്കും ലഭിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷമാണ് ജീവനക്കാര്‍ക്ക് അനുകൂലമായി വിധി ഉണ്ടാകുന്നത്.