വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പാക്കി

single-img
6 March 2015

msdhoniaplവെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി.183 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തിലാണ്‌ ലക്ഷ്യത്തിലെത്തിയത്‌.ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത്‌ ശര്‍മ(ഏഴ്‌), ധവാന്‍(ഒമ്പത) എന്നിവര്‍ക്ക്‌ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. വണ്‍ഡൗണായി ക്രീസിലെത്തിയ ഇന്ത്യന്‍ ഉപനായകന്‍ കോഹ്ലി 33 റണ്ണിന്‌ പുറത്തായി.

 
ഏഴാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ധോണിയും അശ്വിനും ചേര്‍ന്ന്‌ നേടിയ 51 റണ്ണാണ്‌ ഇന്ത്യയെ വിജയത്തിലെത്തിച്ചത്‌. ധോണി പുറത്താകാതെ 45 റണ്‍ നേടി. ഒരു ഘട്ടത്തില്‍ ഇന്ത്യ നാലിന് 78 എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ മധ്യനിരയുടെ ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ് ഇന്ത്യയെ തുണയ്ക്കുകയായിരുന്നു.

 
രവീന്ദ്ര ജഡേജ 13 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതമെടുത്ത ജെറോം ടെയ്‌ലറും ആന്ദ്രേ റസലുമാണ് വെസ്റ്റിന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. കെമര്‍ റോഷും ഡ്വെയ്ന്‍ സ്മിത്തും ഓരോ വിക്കറ്റ് പങ്കിട്ടു.