പി.സി തോമസ് ഇടതുമുന്നണി വിടാനൊരുങ്ങുന്നു, ഇനി ബി.ജെ.പി പാളയത്തിലേക്കോ?

single-img
7 March 2015

THOMAS_124806fസിപിഎം തള്ളിപ്പറഞ്ഞതോടെ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ഇടതുമുന്നണി വിടാനൊരുങ്ങുന്നു. വിമത വിഭാഗം നേതാവായെ സ്‌കറിയാ തോമസിനെ ഇടത്മുന്നണി അംഗീകരിച്ച സാഹചര്യത്തില്‍ കടുത്ത നിലപാടിലാണ് പിസി തോമസ്. കഴിഞ്ഞ ദിവസം പിസി തോമസിനെ മുന്നണി യോഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായതോടെയാണ് രണ്ടു കൂട്ടരെയും മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പി.സി തോമസ് വിഭാഗത്തെ ഒഴിവാക്കി സ്‌കറിയാ തോമസിനെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചതോടെയാണ് മുന്നണി നേതൃത്വത്തിനെതിരെ പി.സി.തോമസ് രംഗത്തെത്തിയത്. നിലവിലെ നടപടികള്‍ മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ല എന്ന് പിസി തോമസ് പറയുന്നു. ഈ സാഹചര്യത്തില്‍ പിസി തോമസ് മുന്നണി വിടാനുള്ള സാധ്യത ഏറെയാണ്. ഈ മാസം പത്തിന് കോട്ടയത്ത് സംസ്ഥാന സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.

അതേസമയം പി.സി തോമസ് ബി.ജെ.പി പാളയത്തിലേക്ക് എന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പി.സി തോമസപമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.