അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികദേഹം തിരുവനന്തപുരത്തെത്തിച്ചു

single-img
7 March 2015

karthikeyan-speaker.jpg.image.784.410അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികദേഹം തിരുവനന്തപുരത്തെത്തിച്ചു. ബാംഗളൂരില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത് .

തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം തുറന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ അദ്ദേഹത്തിന്റെ വസതിയായ നീതിയിലേക്ക് കൊണ്ടുപോയി .

ഭാര്യ, മകന്‍, ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ മുനീര്‍ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.