പരാജയഭാരം എന്റെ തലയില്‍ വെച്ചുകെട്ടേണ്ട, നിലപാട് വ്യക്തമാക്കി പി.ചിദംബരം

single-img
8 March 2015

chidambaramലോക്‌സഭാ പരാജയത്തിന്റെ പേരില്‍ വീണ്ടും കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം സാമ്പത്തിക നയങ്ങളാണെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ മുന്‍മന്ത്രി പി ചിദംബരമാണ് രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക നയങ്ങള്‍ പരാജയ കാരണമാണെങ്കില്‍ അതിന് ഉത്തരവാദി പ്രണബ് കുമാര്‍ മുഖര്‍ജി ആണെന്ന് ചിദംബരം വ്യക്തമാക്കി. 200809 കാലയളവില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകളാണ് രാജ്യത്തിന്റെ സാമ്പത്തിക നിലവഷളാക്കിയത്. ഇത് ദീര്‍ഘവീക്ഷണം ഇല്ലാത്തതും സര്‍ക്കാരിന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം സമ്മാനിച്ചതും ആയി എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിദംബരത്തിന്റെ വാക്കുകളോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ചിദംബരത്തിന്റെ പ്രസ്താവന.