മാധ്യമപ്രവർത്തകൻ വിനോദ് മേത്ത അന്തരിച്ചു

single-img
8 March 2015

Vinod MEHTA_0001--621x414ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററും മുതിര്‍ന്ന പ്രത്രപ്രവര്‍ത്തകനുമായ വിനോദ് മേത്ത അന്തരിച്ചു. 72 വയസ്സായിരുന്നു.

വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലമായി ബുദ്ധിമുട്ടിലായ അദ്ദേഹം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മൂന്ന് മാസക്കാലമായി ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിനോദ് മേത്തയുടെ നിര്യാണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

രാജ്യത്തെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയില്‍ ജനിച്ചവയാണ്. ഇന്ത്യ പോസ്റ്റ്, സണ്‍ഡേ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ്, പയനിയര്‍ എന്നീപ്രസിദ്ധീകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലും വിനോദ് മേത്തയായിരുന്നു. ഒടുവിലായി പുറത്തിറക്കിയ മാസികയാണ് ഔട്ട്‌ലുക്ക്.

പത്രപ്രവർത്തകയായിരുന്ന സുമിതാ പോളാണ് ഭാര്യ