ബീഫ് നിരോധം: ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും

single-img
8 March 2015

MB_Rajesh1മഹാരാഷ്ട്രയില്‍ ബീഫ് നിരോധിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി. രാജേഷ് എം.പി.മഹാരാഷ്ട്രയിലെ ബീഫ് നിരോധത്തെ ഫാഷിസ്റ്റ് കൈയേറ്റമായാണ് ഡി.വൈ.എഫ്.ഐ കാണുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

ജനങ്ങൾ എന്തു ഭക്ഷിക്കണം, എന്തു വസ്ത്രം ധരിക്കണം, ഏത് മതത്തിൽ വിശ്വസിക്കണം, ഏത് ഭാഷ സംസാരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ഭരണകൂടം അടിച്ചേൽപ്പിക്കുന്നത് ഫാസിസമാണ്. ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന സംഘടന എന്ന നിലയിൽ ഡി.വൈ.എഫ്‌.ഐ. സമാന ചിന്താഗതിയുള്ള ജനാധിപത്യവാദികളായ എല്ലാവരെയും ഒന്നിച്ചുചേർത്ത് ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എം.ബി. രാജേഷ് പറഞ്ഞു.