ഫെയ്‌സ്ബുക്ക് മാതൃകയില്‍ ഐസിസ് ഭീകരറുടെ ഖെലാഫാബുക്ക്

single-img
10 March 2015

kilafahbookഇറാഖ്:  ഫെയ്‌സ്ബുക്കിന്റെ മാതൃകയില്‍ ഐസിസ് ഭീകരര്‍ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഖിലാഫാബുക്ക് എന്നപേരില്‍ ജിഹാദിക്കായുള്ള ഫെയ്‌സ്ബുക്ക് സൈറ്റാണ് ഐസിസ് തയാറാക്കുന്നത്. ലോകമെമ്പാടുമുള്ള ജിഹാദികള്‍ക്ക് ഒത്തുചേരാനുള്ള ഇടമായി മാറാനാണ് ഈ സൈറ്റ് ഉപയോഗിക്കുക. സൈറ്റ് പൂര്‍ത്തിയായിട്ടില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജിഹാദി സംഘങ്ങള്‍ക്ക് സൈറ്റിന്റെ മാതൃക ലഭിച്ചതായാണ് റിപ്പോർട്ട്.

രജിസ്‌ട്രേഷന്‍ സാദ്ധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈനില്‍ നിലനില്‍ക്കാന്‍ ഇപ്പോള്‍ ഖിലാഫാബുക്കിനു കഴിയുന്നില്ല. ഇംഗ്ലീഷ്, ജര്‍മന്‍, ജാവനീസ്, തുര്‍ക്കിഷ്, സ്പാനിഷ്, ഇന്തോനീഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകളിലാണ് സൈറ്റ് തയാറാക്കുന്നത്. എന്നാൽ സൈറ്റ് അറബിയില്‍ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. #Khelafabook എന്ന ഹാഷ് ടാഗിലാണ് സൈറ്റ് പ്രചരിപ്പിക്കുന്നത്.