കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കുവേണ്ടി അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയിട്ടതായി ആരോപണം

single-img
10 March 2015

uകേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയ്ക്കുവേണ്ടി പ്രവർ‌ത്തകർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയിട്ടതായി ആരോപണം. ഝാൻസി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഉമാ ഭാരതി എത്താൻ വൈകിയതിനെ തുടർന്ന് ഗുരുദ്വാരാ എക്സപ്രസ് തീവണ്ടി അപായ ചങ്ങല വലിച്ച്  പ്രവർത്തകർ നിർത്തിയിടുകയായിരുന്നു. എന്നാൽ റെയിൽവേ അധികൃതർ വാർത്ത നിഷേധിച്ചു.