ഐസിസിൽ നിന്നും തിക്രിത് നഗരം ഇറാഖിസേന തിരിച്ച് പിടിച്ചു

single-img
11 March 2015

irakhi-armyബാഗ്ദാദ്: കനത്ത പോരാട്ടത്തിനൊടുവില്‍ ഐസിസിൽ നിന്നും തിക്രിത് നഗരം ഇറാഖിസേന തിരിച്ച് പിടിച്ചു. ടൈഗ്രീസ് നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം മുഴുവന്‍ ഇറാഖി സേനയുടെ നിയന്ത്രണത്തിലായി. തിക്രിതിനോട് ചേര്‍ന്നുകിടക്കുന്ന അല്‍ആലം പട്ടണവും അല്‍ ഉജൈല്‍ മേഖലയിലെ എണ്ണപ്പാടങ്ങളും ഇറാഖി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം പരാജയ ഭീതിമൂലം മേഖലയിലെ എണ്ണപാടങ്ങള്‍ ഐസിസ് ഭീകരര്‍ അഗ്‌നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ജൂണിലാണ് ഐഎസ് വിമതര്‍ തിക്രിത് നഗരത്തില്‍ ആധിപത്യം ഉറപ്പിച്ചത്. ഇറാഖിലെ വലിയ രണ്ടാമത്തെ നഗരവും ഐസിസിന്റെ ശക്തികേന്ദ്രവുമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയായാണ് ഇറാഖി സൈന്യം തിക്രീത് ദൗത്യം ആസൂത്രണം ചെയ്തത്.