പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലങ്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും

single-img
12 March 2015

modi

25 വര്‍ഷത്തിനിടെ ആദ്യമായി ലങ്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു ലങ്കയില്‍ തടവില്‍ കഴിയുന്ന 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും. 1987-ല്‍ രാജീവ് ഗാന്ധിയാണു ലങ്കയില്‍ അവസാനം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോഴും ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് തങ്ങളുടെ ഐക്യദാര്‍ഡ്യം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണു പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്.