അബുദാബിയില്‍ വിനോദാവശ്യങ്ങള്‍ക്കുള്ള ഡ്രോണുകളുടെ വില്പന നിരോധിച്ചു

single-img
12 March 2015

droneഅബുദാബി: അബുദാബിയില്‍ വിനോദാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളുടെ വില്പന നിരോധിച്ചു. വാണിജ്യവിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്ന കണ്ടെത്തലുകളെത്തുടര്‍ന്നാണിത്.ഡ്രോണുകളുടെ അശാസ്ത്രീയമായ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നിരോധം. സാമൂഹികസുരക്ഷയ്ക്ക് കോട്ടംതട്ടിയേക്കാം എന്ന കാരണത്താലാണ് കടകളില്‍ ഡ്രോണുകളുടെ വില്പന നിര്‍ബന്ധമായും നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അബുദാബി ബിസിനസ് സെന്റര്‍ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

മുന്‍കൂട്ടി അനുവാദം വാങ്ങാതെ പൊതുസ്ഥലങ്ങളിലും മറ്റും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ഇതുപഠിക്കാനായി രൂപവത്കരിച്ച കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കടകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും വകുപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട ഗവണ്‍മെന്റ് വകുപ്പില്‍നിന്നും മുന്‍കൂട്ടി അനുവാദമെടുത്തവര്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഡ്രോണുകള്‍ വളരെ ഉയരത്തില്‍ പറന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് ഭീഷണി സൃഷ്ടിച്ചതിനാല്‍ ദുബായ് എയര്‍ട്രാഫിക് വിഭാഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 500 മീറ്റര്‍ ഉയരത്തിലും മണിക്കൂറില്‍ 160 കിലോമീറ്ററില്‍ അധികം വേഗതയിലും ഇവയെ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവുണ്ടായിരുന്നു.