ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നടപടിയെടുക്കും- കേന്ദ്രം

single-img
15 March 2015

rijiju കേരളനിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളെപ്പറ്റി  കേരള ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് കേന്ദ്രം. കേരളത്തിലെ സാഹചര്യം ഗൗരവമേറിയതാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.