മാണിയെ ധനകാര്യമന്ത്രിയായി അംഗീകരിക്കില്ല- കോടിയേരി ബാലകൃഷ്ണന്‍

single-img
15 March 2015

KODIYERI_BALAKRISHNANകണ്ണൂര്‍: മാണിയെ ധനകാര്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ വകവെയ്ക്കാതെ ധനമന്ത്രി സ്ഥാനത്ത് തുടരുന്ന കെ എം മാണിക്കെതിരെയുള്ള ബഹിഷ്‌കരണ നടപടികള്‍ ശക്തമാക്കുമെന്ന് കൊടിയേരി പറഞ്ഞു. മാണിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുക മാത്രമല്ല വേണ്ടിവന്നാല്‍ വഴിയില്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും മാണിക്കുമാണ്. അക്രമം കാട്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇങ്ങനെ ഭരണത്തില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളത്? നിയമസഭയിലെ അരാജകത്വത്തിനെതിരെയുള്ള ഗവര്‍ണര്‍ പി സദാശിവത്തിന്റെ പരാമര്‍ശം വളരെ ഗൗരവമുള്ളതാണ്.

356-ാം വകുപ്പിനെ കുറിച്ച് പരാമര്‍ശം ഉള്ളതിനാല്‍ ഭരണഘടന പ്രകാരം സര്‍ക്കാരിന് തുടരാനാകില്ല. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കില്‍ യാതൊരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നു. മാണി മാജിക്ക് കാട്ടി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.