ഭക്ഷ്യവസ്തുക്കളുടെ അധിക നികുതി നിർദ്ദേശം പിൻവലിക്കും

single-img
16 March 2015

10688229_10152708917616404_6915918937357157651_o (1)ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദേശം പിന്‍വലിക്കും. അരി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമാണ് പിന്‍വലിക്കുന്നത്. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
അരി, ഗോതമ്പ്, വെളിച്ചെണ്ണ, പഞ്ചസാര എന്നിങ്ങനെ നിരവധി നിത്യോപയോഗ സാധനങ്ങൾക്കാണ് വില കൂട്ടിയത്.

അരി, അരിയുല്പന്നങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതിയാണ് ബ‌ഡ്‌ജറ്റിൽ ഏർപ്പെടുത്തിയത്. ഇത് പിന്‍വലിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്