മാര്‍ച്ച് 21ന് ഹിന്ദു പുതുവത്സര പിറവി ആഘോഷിക്കാന്‍ ആര്‍.എസ്.എസ് തീരുമാനം

single-img
17 March 2015

RSSമാര്‍ച്ച് 28ന് രാമ നവമി ദിവസത്തില്‍ രാം മഹോത്സവം സംഘടിപ്പിക്കാന്‍ വിഎച്ച്പി തീരുമാനമെടുത്തതിന് പിന്നാലെ മാര്‍ച്ച് 21ന് ഹിന്ദു പുതുവര്‍ഷാരംഭം വിക്രം സംവത് എന്ന പേരില്‍ ആഘോഷിക്കാന്‍ ആര്‍എസ്എസ് തീരുമാനം. അന്നേദിവസം ഹിന്ദുക്കള്‍ വീടിന് മുമ്പില്‍ ഓം ചിഹ്നം പതിപ്പിച്ച പതാക ഉയര്‍ത്തണമെന്നും ആര്‍എസ്എസ് ആഹ്വാനം ചെയ്തു.

ഉജ്ജൈന്‍ രാജാവായിരുന്ന വിക്രമാധിത്യന്‍ ശകന് മേല്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കലാണ് വിക്രം സംവത് എന്നാണ് പറയപ്പെടുന്നത്.മുമ്പ് ആര്‍എസ്എസ് ഹിന്ദു പുതുവര്‍ഷദിനം ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണ അത് വിപുലമായി നടത്താനാണ് തീരുമാനമെന്ന് ആര്‍എസ്എസ് വിഭാഗ് പ്രചാരക് അമര്‍നാഥ് വര്‍മ്മ പറഞ്ഞു.

മാര്‍ച്ച് 21ന് സ്വദേശം, ഭാരതീയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് ലൈറ്റുകള്‍ ഉപേക്ഷിച്ച് ഹിന്ദുക്കള്‍ അവരുടെ വീടുകളില്‍ നിരവധി ദീപങ്ങള്‍ തെളിയിക്കണമെന്നും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ ഡയറികളും കലണ്ടറുകളും വിതരണം ചെയ്യുമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.