ധനമന്ത്രി മാണിക്ക് വിശ്രമം വേണമെന്ന് പന്തളം സുധാകരന്‍

single-img
18 March 2015

10155448_272101986301839_641024698361849566_nധനമന്ത്രി കെഎം മാണിക്ക് ഇനി വേണ്ടത് വിശ്രമമാണെന്ന് കെ.പി.സി.സി. വക്താവ് പന്തളം സുധാകരന്‍. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മാണിയോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണമെന്നും ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കണമെന്നും പന്തളം സുധാകരൻ പറഞ്ഞു.

ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസുകാര്‍ പോലും പിന്തുണയ്ക്കാത്ത മാണിയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതായി പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആക്ഷേപം ഉയരുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശം.കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി പ്രതിനിധിയോഗത്തില്‍ കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ആരും വിശ്വസിക്കില്ലെന്ന പരാമര്‍ശവും ഇതിനുദാഹരണമാണ്. ബജറ്റ് അവതരണത്തിനിടെ മാണിയെ പിന്തുണയ്ക്കാന്‍ ചില യുവ നേതാക്കള്‍ എത്താതിരുന്നതും ഇതിന്റെ ഭാഗമാണ്.

എന്നാല്‍ മാണി വിശ്രമ അവധി എടുക്കണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അഭിപ്രായപ്രക തെറ്റിദ്ധരിച്ചതിന്റെ പേരില്‍ പോസ്റ്റ് ഖേദപൂര്‍വ്വം പിന്‍വലിക്കുന്നതായും പന്തളം സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ വ്യക്തിഗത അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: