സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ അവാര്‍ഡ് പി വിജയൻ ഐപിഎസിന്

single-img
18 March 2015

downloadസിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ അവാര്‍ഡ് മലയാളി ഐപിഎസ് ഓഫീസര്‍ പി വിജയന് .തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഒപ്പം അദ്ദേഹം അവാര്‍ഡ് പങ്കിടുകയായിരുന്നു. ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍ നിന്ന് അദ്ദേഹം അവാര്‍ഡ് ഏറ്റു വാങ്ങി .

 
കേരള പൊലീസിന്റെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഷാഡോ പൊലീസ് , പുണ്യം പൂങ്കാവനം തുടങ്ങിയ പദ്ധതികളെ വിജയത്തിലെത്തിച്ചത് പി വിജയനായിരുന്നു. ഫേസ്ബുക്കിൽ നടത്തിയ വോട്ടെടുപ്പിൽ 51 ശതമാനം വോട്ടുകൾ നേടിയാണ് വിജയൻ പുരസ്‌കാരത്തിന് അർഹനായത്.

ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിലെ പുരസ്‌കാരം ഐ.എസ്.ആർ.ഒയ്‌ക്ക് ലഭിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺ കുമാർ, മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യന്‍ ഓഫ് ദ ഇയറായി സിഎന്‍എന്‍ ഐബിഎന്‍ തെരഞ്ഞെടുത്തത്.

സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി , മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല, ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി എന്നിവര്‍ക്കും വിവിധ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ ലഭിച്ചു.