വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി

single-img
18 March 2015

download (2)വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം.ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതുപ്രകാരം ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ്‌ അധികാരം നോര്‍ക്ക റൂട്‌സിനും ഒ.ഡി.ഇ.പി.സിയ്‌ക്കും മാത്രമാണ്‌ ഉള്ളതെന്നും ഉത്തരവില്‍ പറയുന്നു.

വിദേശ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട്‌ സ്വകാര്യ ഏജന്‍സികള്‍ വന്‍ തുക കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പുതിയ തീരുമാനം. കേരളവും കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.