ബെംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവ ഐ.എ.എസ് ഓഫീസര്‍ക്ക് വളര്‍ത്തുനായയുടെ ആദരാഞ്ജലി

single-img
19 March 2015

dk-ravi3

ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ.രവിക്ക് വളര്‍ത്തുനായയുടെ അന്തിമോപചാരം. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ രംഗമായിരുന്നു ളര്‍ത്തുനായയുടെ സ്‌നേഹപ്രകടനം.

ഡി.കെ. രവിയുടെ മൃതദേഹത്തിനരികില്‍ നിസ്സഹായനായി നിലവളിക്കുന്ന നായയുടെ ചിത്രമാണ് അവിശടയെത്തിയവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. പൊട്ടിക്കരയുന്ന രവിയുടെ ഭാര്യയുടെ തൊട്ടടുത്തായി നായയും ശവപ്പെട്ടിയില്‍ പിടിച്ചു നിന്നാണ് വളര്‍ത്തുനായ രവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

കോലാറില്‍ കലക്ടറായിരിക്കെയാണ് മണല്‍ മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിലൂടെ രവി ശ്രദ്ധേയനായത്. വന്‍കിട കെട്ടിട നിര്‍മാതാക്കളുടെ നികുതിവെട്ടിപ്പും മറ്റും വെളിച്ചത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കു കൊലപാതകമാണോ എന്നും അന്വേഷിക്കുന്നുണ്ട്.