കശ്‌മീരിൽ പോലീസ്‌ സ്‌റ്റേഷനു നേരെ ഭീകരാക്രമണം;പോലീസുകാരന്‍ കൊല്ലപ്പെട്ടു

single-img
20 March 2015

policeജമ്മു: കശ്‌മീരിലെ കത്വ ജില്ലയില്‍ പോലീസ്‌ സ്‌റ്റേഷനു നേര്‍ക്ക്‌ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌ ഏൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്ബാഗ് പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. സൈന്യം തിരിച്ചടിക്കുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് രാജ്ബാഗ് പോലീസ് സ്‌റ്റേഷന്‍. ആക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലൂടെയുള്ള ദേശീയപാത ഒന്ന് അടച്ചു.