ലോകകപ്പ് ക്രിക്കറ്റ്‌:പാകിസ്താനെ തോല്‍പിച്ച് ഓസീസ് സെമിയില്‍

single-img
20 March 2015

20watsonലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്താനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഓസീസ് സെമിയില്‍. സെമിയില്‍ ഇന്ത്യയാണ് ഓസീസിന്റെ എതിരാളികള്‍. പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യമായ 214 റൺസ് 33.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്ത് ആസ്ട്രേലിയ മറികടന്നു.

 
സ്റ്റീവൻ സ്മിത്ത് (65), ഷെയിൻ വാട്സൻ (പുറത്താവാതെ 64)എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് വിജയം ഒരുക്കിയത്. പാകിസ്താനായി വഹാബ് റിയാസ് രണ്ടും സൊഹൈല്‍ ഖാന്‍ ഇഹ്‌സാന്‍ ആദില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്തായി.

 
ഹാരിസ് സൊഹെയ്ൽ (41), മിസ്ബാ ഉൾ ഹഖ് (34) എന്നിവർക്കൊഴികെ മറ്റാർക്കും പാക് നിരയിൽ പിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹാസിൽവുഡ്, രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചേൽ സ്റ്റാർക് എന്നിവരുടെ ബൗളിംഗാണ് പാകിസ്ഥാനെ തകർത്തത്.