ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കുറിച്ച് നുണപ്രചരണം നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
22 March 2015

modiകേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കുറിച്ച് നുണപ്രചരണം നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മൻ കീ ബാത് എന്ന റേഡിയോ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ ബില്ല് കൊണ്ടുവന്നതെന്നും ബില്ലിനെ കുറിച്ചുള്ള നുണപ്രചരണങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മോഡി പറഞ്ഞു..

നിലവിലെ ബില്ലിൽ ചില വിടവുകളുണ്ട്. അത് നികത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് ബില്ലെന്ന ആരോപണത്തേയും മോദി തള്ളി. ഭൂമി ഏറ്റെടുക്കുമ്പോൾ കർഷകർക്ക് കൂടുതൽ ലാഭം കിട്ടണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് സർക്കാരിനെ വിശ്വസിക്കാം. ഞങ്ങൾ നിങ്ങളെ ചതിക്കില്ലെന്നും മോദി പറഞ്ഞു .