സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്ത് :പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി എം പി

single-img
6 April 2015

imagesസരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി എം പി . തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകം ആണ് എന്നും ബ്ലാക്‌മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

 
നേരത്തെ ജോസ് കെ മാണിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന രീതിയില്‍ എഴുതിയ കത്താണ് മാധ്യമങ്ങള്‍ക്ക് സരിതയുടേതെന്ന പേരില്‍ ലഭിച്ചത്. കുറിപ്പ് തന്‍റേതല്ലെന്ന് സരിത എസ്. നായര്‍ പറഞ്ഞു.