യെമനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി, സൈന്യത്തിന് മുമ്പില്‍ കീഴടങ്ങാതെ ഹൂതി വിമതര്‍

single-img
7 April 2015

c4740c80-7a06-405a-b173-8a07050c84daതിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും ഹൂതി വിമതര്‍ മലയാളിയെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയായ സല്‍മാ(48)നെയാണ് തട്ടിക്കൊണ്ടു പോയത്. സല്‍മാനടക്കം ആറു പേരെയാണ് ഹൂതി വിമതര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ അഞ്ചുപേരെ വിമതര്‍ വിട്ടയച്ചു. മോചിതരായവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് സല്‍മാന്‍ വിമതരുടെ പിടിയിലായ കാര്യം അറിയുന്നത്. എന്നാല്‍ ഇത്സംബന്ധിച്ച് വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

അതേസമയം, മലയാളിയെ തട്ടിക്കൊണ്ടു പോയ വിവരം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം യെമില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള സ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.