സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

single-img
8 April 2015

downloadസംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം. പ്രധാന നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്. മോട്ടോര്‍വാഹന പണിമുടക്കുകൂടിയുള്ളതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളോ ടാക്‌സികളോ സര്‍വീസ് നടത്തിയില്ല.വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെയും മോട്ടോർ, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും.

 
രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങൾ, വിവാഹം, അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരെയാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. കാർഷിക മേഖലയിൽ തുടരുന്ന അരാജകത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കർഷക സമിതി ഹർത്താൽ ആഹ്വാനം ചെയ്തത്.

 
മത്സ്യബന്ധനമേഖലയെ തകർക്കുന്ന ഡോ. മീനാകുമാരി, സൈദറാവു കമ്മിറ്റി റിപ്പോർട്ടുകൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള മത്സ്യത്തൊഴിലാളി കോ- ഓ‌ർഡിനേഷൻ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.