ഇന്ത്യയുടേതല്ലാത്ത ഒന്നാം ലോക മഹായുദ്ധത്തിന് 14 ലക്ഷം സൈനികരെ വിട്ടുനല്‍കിയ ഇന്ത്യയ്ക്കുള്ള അവകാശമാണ് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
13 April 2015

1280px-Narendramodiഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടേയും നാടായ ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടേയും ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ് മചാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പാരീസിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികകാലമാണിത്. ഇന്ത്യയുടേതല്ലാത്ത യുദ്ധത്തിന് 14 ലക്ഷം സൈനികരെ വിട്ടുനല്‍കുകയും അതില്‍ 75,000 പേരെ നഷ്ടപ്പെടുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ അവകാശം അംഗീകരിക്കേണ്ട സമയമാണിതെന്നും അവകാശപ്പെട്ടത് സഹായമായി ചോദിച്ചകാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരിക്കലും രാജ്യാതിര്‍ത്തി വിപുലപ്പെടുത്താന്‍ യുദ്ധം നടത്തിയിട്ടില്ലെന്നും സമാധാനത്തിന് വേണ്ടി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകസമാധാനത്തിനും ന്നും സംഭാവനകള്‍ നല്‍കുകയും, യു.എന്‍ സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുകയും ചെയ്തിട്ടും രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇപ്പോഴും ഇന്ത്യ മപാരാടുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.