ജയലളിത മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നു; ഈ മാസം 17നു സത്യപ്രതിജ്ഞ

single-img
11 May 2015

jaya ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയായ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇന്ന് തന്നെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 17നു സത്യപ്രതിജ്ഞ നടക്കുമെന്നാണു സൂചന. ജയ ടിവിയിലൂടെയാണ് ഈ വാര്‍ത്ത പുറം ലോകം അറിയുന്നത്.

നിലവിലെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മറ്റുമന്ത്രിമാരും ജയലളിതയെ പോയസ് ഗാര്‍ഡനിലെത്തി സന്ദര്‍ശിച്ചിരുന്നു. നിലവില്‍ അവര്‍ എം.എല്‍.എ അല്ലാത്തതിനാല്‍ ഏതെങ്കിലും അണ്ണാഡിഎംകെ എം.എല്‍.എ രാജിവെച്ച് അവിടെ ഉപതിരഞ്ഞെടുപ്പിലൂടെ ആറ് മാസത്തിനുള്ളില്‍ വീണ്ടും അവര്‍ക്ക് എം.എല്‍.എ ആകാം.