ആറ് സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയോഗിച്ചു

single-img
12 May 2015

downloadആറ് സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയോഗിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ബി.ജെ.പി നേതാവും ഒഡീഷാ മുൻ മന്ത്രിയുമായ ദ്രൗപതി മുർമുവിനെ ജാർഖണ്ഡ് ഗവർണറായും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം തഥാഗതാ റോയിയെ ത്രിപുര ഗവർണറായും നിയമിച്ചു. അരുണാചലിൽ രാജ്ഖോവയാണ് പുതിയ ഗവർണർ. മുൻ അഡീ.സെക്രട്ടറിയും തമിഴ്നാട്ടുകാരനുമായ വി.ഷൺമുഖാനന്ദനാണ് മേഖാലയയുടെ പുതിയ ഗവർണർ.ജാർഖണ്ഡ് ഗവർണറായിരുന്ന സയിദ് അഹമ്മദിന് മണിപ്പൂരിന്റെ ചുമതല നൽകി.