ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് സര്‍ക്കാരിന്റെ ചാനല്‍ കാണിച്ചത് അരുണാചല്‍ പ്രദേശും കാശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം

single-img
15 May 2015

Chinese-stateഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയിലും ചൈന പ്രദര്‍ശിപ്പിച്ചത് അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിസിടിവിയെന്ന ചാനലാണ് നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ചത്.

നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന വാര്‍ത്ത ഉള്‍പ്പെട്ട ബുള്ളറ്റിനിലാണ് വിവാദമായ ഭൂപടം ഉപയോഗിച്ചത്. അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തര്‍ക്കം നടക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇന്ത്യ ശക്തമായി എതിര്‍ക്കുകയാണ്. ഇന്നലെ നടന്ന മോദി ഷീ ജിന്‍ പിങ്ങ് കൂടിക്കാഴ്ച്ചയിലും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.