കേരളത്തില്‍ സ്ഥിതി അത്രയ്ക്ക് മോശം, സുധീരനോട് പറയേണ്ടത് ഹൈക്കമാന്റ് പറഞ്ഞു

single-img
16 May 2015

22-1429698394-sudheeran-rahul-soniaമൊത്തത്തില്‍ അടിത്തറ ഇളകിയിരിക്കുകയാണ്. ഇനി കേരളവും കര്‍ണ്ണാടകയും മാത്രമേ കൈവിടാനുള്ളൂ. ഈ നിലയ്ക്ക് പോയാല്‍ കേരളവും അധികം വൈകാതെ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോകും. കേരളത്തിലെ നിലവിലുള്ള രാ,്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സംബന്ധിച്ച് ഹൈക്കമാന്റിന് വലിയ പരിഭവങ്ങളാണ് ഉള്ളത്. അത് സുധീരനെ അറിയിച്ചു എന്ന് മാത്രം.

കേരളത്തില്‍ സ്ഥിതി അത്രയ്ക്ക് മോശമാണെന്നാണ് വിഎം സുധീരനോട് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയത്. സോണിയയും രാഹുലുമായുള്ള കൂടിക്കാഴ്ചകളിലാണ് കേന്ദ്ര നേതൃത്വം നിലപാട് അറിയിച്ചത് . മാത്രമല്ല നിലവിലുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് കെപിസിസിയുടെ അഭിപ്രായം തേടുകയും ചെയ്തു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്ന് വിഎം സുധീരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില് പ്രത്യക്ഷമായോ പരോക്ഷമായോ പ്രശ്‌നങ്ങളില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സുധീരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തോ സര്‍ക്കാരിനകത്തോ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല. ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനത്തിലെത്തുകയാണ് പാര്‍ട്ടിയുടെ രീതി.
26ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. 27ന് ചാവക്കാട് മത്സ്യ തൊഴിലാളികളുമായി ആശയവിനിമയം നടത്തും. മീനകുമാരി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ ആശയവിനിമയം. തുടര്‍ന്ന് ആലുവ ഗസ്റ്റ് ഹൌസില്‍ വച്ച് റബ്ബര്‍ കര്‍ഷക പ്രതിനിധികളുമായും മറ്റ് സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും സുധീരന്‍ അറിയിച്ചു.