മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ.

single-img
16 May 2015

460xരാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനു ഈജിപ്ത് മുന്‍ പ്രസിന്റ് മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ.രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി . 2011ല്‍ ജയിച്ചാട്ടം നടത്തി തുടങ്ങിയ കേസിലാണ് ഈജിപ്ഷ്യന്‍ കോടതി മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഈജിപ്ത് ഗ്രാന്റ് മുഫ്ത്തിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.നേരത്തെ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ് വിധിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനാണ് ഈജിപ്ത് കോടതി അന്ന് ശിക്ഷ വിധിച്ചത്.

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമാണ് മുഹമ്മദ് മുർസി.ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയാണ്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.

ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കയ്റോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പു പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ അന്ന് കൊല്ലപ്പെട്ടത്.

2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്, ഇ. അഹ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു