ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ ട്വിറ്ററില്‍ ചെയ്ത ട്വീറ്റ് നരേന്ദ്രമോദിയെ തിരിഞ്ഞുകൊത്തുന്നു

single-img
16 May 2015

xmodi1.jpg.pagespeed.ic.3Kn-i22lLdഇന്ധനവില 15 ദിവസത്തിനുള്ളില്‍ 7 രൂപയിലധികം വര്‍ദ്ധിപ്പിച്ച് മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് മൂന്ന് വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വന്തം ട്വീറ്റ് പ്രധാനമന്ത്രിനരേന്ദ്രമോദിയെ തിരിഞ്ഞുകൊത്തുന്നു.

2012 മേയ് 23ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ഔദ്യോഗിക പേജില്‍ യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധനവില വര്‍ദ്ധനവ് എന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. കോടികളുടെ ബാധ്യതയാണ് ഇതിലൂടെ തന്റെ സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും അന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ തോല്‍വിയുടെ പ്രധാനകാരണം തന്നെ ഇന്ധനവില വര്‍ദ്ധനവായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വന്‍തോതില്‍ വിലയിടിയുമ്പോഴും ഇന്ധനവില കൂട്ടി സാധാരണക്കാരുടെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്.