കേരളത്തിലെ യു.‌ഡി.എഫ് സർക്കാർ അഴിമതിയുടെ നാലാമത് വാർഷികമാണ് ആഘോഷിക്കുന്നത്:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ

single-img
19 May 2015

download (5)കേരളത്തിലെ യു.‌ഡി.എഫ് സർക്കാർ അഴിമതിയുടെ നാലാമത് വാർഷികമാണ് ഇപ്പോൾ ആഘോഷിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ .കേന്ദ്രത്തിലെ മുൻ യു.പി.എ സർക്കാരിനെ പോലെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. പാമോയിൽ കേസ്, ബാർ കോഴ തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് യു.ഡി.എഫ് സർക്കാർ.

 
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ അടുത്ത് എത്തി നിൽക്കുമ്പോൾ കോൺഗ്രസ് സർക്കാരിനെ ഭരണത്തിൽ നിന്ന് തൂത്തെറിയാൻ കേരളത്തിലെ ജനത തയ്യാറാവണം. രാജ്യം മുഴുവൻ വികസനം ഉണ്ടാവണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഈ പ്രവർത്തനത്തിൽ കേരളവും പങ്കാളിയാവണമെന്നും ഷാ ആഹ്വാനം ചെയ്തു. യു.ഡി.എഫ് സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.