മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മഞ്ചേരി സ്വദേശിനി ഹിബയ്ക്ക് ഒന്നാം റാങ്ക്

single-img
20 May 2015

11295613_863217320431919_9205935325506828016_nതിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശിനി ഹിബയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ആലുവ സ്വദേശിനി മറിയം റാഫിക്കാണ് രണ്ടാംറാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി അജീഷ് സാബുവും സ്വന്തമാക്കി. പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണ ഒന്നാം സ്ഥാനംനേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം കുമരകം സ്വദേശിനി ലക്ഷ്മി പാര്‍വതിക്കാണ് ഒന്നാം റാങ്ക്.  മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കാണെന്നതും ഒന്നും അഞ്ചും റാങ്കുകള്‍ മലപ്പുറം ജില്ലയ്ക്ക് ആണെന്നതും ഇത്തവണത്തെ സവിശേഷതയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 85,829 പേര്‍ യോഗ്യതനേടി. 75,258 പേരാണ് എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യത ലഭിച്ചത്.