ഐ.എ.എസ് ഓഫീസർമാരെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്ന് ഗവർണർ നജീബ് ജുങ്

single-img
20 May 2015

downloadഡൽഹി സർക്കാർ തന്നോട് ആലോചിക്കാതെ നടത്തിയ എല്ലാ ഐ.എ.എസ് നിയമനങ്ങളും ഗവർണർ നജീബ് ജുങ് റദ്ദാക്കി. നാലു ദിവസത്തിനിടെ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്. ഐ.എ.എസ് ഓഫീസർമാരെ നിയമിക്കാനും സ്ഥലം മാറ്റാനുമുള്ള അധികാരം തനിക്കാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജുങ് കത്തും നൽകി.

 
തന്റെ നിർദ്ദേശങ്ങൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേജ്‌രിവാൾ പുറത്തിറിക്കിയ സർക്കുലറിനെയും ഗവർണർ ചോദ്യം ചെയ്തു. ഡൽഹി കേന്ദ്രഭരണ പ്രദേശമായതിനാൽ തന്നെ, ഭരണഘടനാ പ്രകാരം ഗവർണറുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കാനുള്ള ഭരണപരമായ ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട് .