ഇന്ത്യക്കാരുടെ വികാരം വൃണപ്പെടുത്തി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

single-img
23 May 2015

narendra-modi5_apപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഇന്ത്യാക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സന്ദീപ് ശുക്ലയാണ് കാണ്‍പൂരിലുളള ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി സോളില്‍ പ്രസംഗിച്ചപ്പോള്‍ ഇന്ത്യാക്കാരനാണെന്ന് പറയാന്‍ നേരത്തെ ആളുകള്‍ മടിച്ചിരുന്നതായി പ്രസ്താവിച്ചതാണ് കേസിന് ആധാരം. ടെലിവിഷനില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട തനിയ്ക്ക് ഏറെ അപമാനമുണ്ടായതായി ശുക്ല പരാതിയില്‍ ബോധിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യവും പരാതിയ്‌ക്കൊപ്പം ശുക്ല കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസ് അടുത്ത മാസം 10 ന് കോടതി പരിഗണിക്കും.