അരുവിക്കര ഉപതിരഞ്ഞെടുപ്പ്; ഇടതു മുന്നണിയുടെ പ്രചരണം നയിക്കുന്നത് വി.എസ് തന്നെ-എം.വിജയകുമാര്‍

single-img
5 June 2015

Mr. M. Vijayakumar, Minister for Lawതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചരണം നയിക്കുന്നത് വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരിക്കുമെന്ന് എം.വിജയകുമാര്‍. കാലത്ത് ഔദ്യോഗിക വസതിയില്‍ വി.എസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്ത് എട്ടരയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിജയകുമാര്‍ പത്ത് മിനിറ്റ് നേരം വി.എസുമായി ചര്‍ച്ച നടത്തി.

സി.പി.എം പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വി.എസിനെ അകറ്റിനിര്‍ത്തുകയാണെന്ന ആരോപണം എതിര്‍ സ്ഥാനാര്‍ഥികള്‍ ഉപയോഗിച്ചുതുടങ്ങിയതോടെയാണ് വിജയകുമാര്‍ വി.എസിനെ കാണാനെത്തിയത്.

മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ പ്രചരണത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം വി.എസ് ആയിരിക്കും നിര്‍വഹിക്കുക. കഴിഞ്ഞയാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ വി.എസ്. സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും മണ്ഡലത്തില്‍ നിന്ന് പ്രചരണം നയിക്കാന്‍ ഒരുക്കമാണെന്നും വി.എസ്. അറിയിച്ചിട്ടുണ്ട്-വിജയകുമാര്‍ പറഞ്ഞു.