വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേൾക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

single-img
10 June 2015

download (1)വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേൾക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ഗവൺമെന്റിന് അയച്ച ശുപാർശ തത്വത്തിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം തിരുവനന്തപുരം ജില്ലയ്ക്കു ബാധകം ആയതു കൊണ്ട് ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നല്കും. ഇപ്പോൾ തന്നെ കരാർ ഒപ്പ് വയ്ക്കുന്നതിന് തടസം ഇല്ലെങ്കിൽ ഉടൻ തന്നെ തുടർ നടപടികളുമായി മുന്നോട്ടു പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.