ഇടുക്കി ബിഷപ്പിന്റെ വിവാദ പ്രസ്താവന:കാഞ്ഞിരപ്പള്ളി ബിഷപ്പ് വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് ഖേദം അറിയിച്ചു

single-img
15 June 2015

download (3)ഇടുക്കി ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് ഖേദം അറിയിച്ചു.
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ആണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് . മിശ്രവിവാഹത്തെ സംബന്ധിച്ച പ്രസ്താവന മനപ്പൂർവം ആയിരുന്നില്ലെന്നും ആരെയും വേദനിപ്പിക്കാൻ  ഉദ്ദേശിച്ചായിരുന്നില്ലെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു.
ഈഴവസമുദായത്തിലെ ആട്ടോ ഡ്രൈവര്‍മാരായ യുവാക്കള്‍ ക്രിസ്ത്യാനികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിയെടുക്കുകയാണെന്നും ഇതിനായി എസ് എന്‍ ഡി പിക്ക് ഗൂഢമായ അജണ്ടയുണ്ടെന്നുമാണ് ഇടുക്കി ബിഷപ്പ് വിവാദ ആരോപണം ഉന്നയിച്ചത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഇടുക്കി ബിഷപ്പ് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.