ഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റുമാർ സുരക്ഷിതർ

single-img
16 June 2015

jaguar-crashഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അലഹബാദില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. രാവിലെ 8.47നായിരുന്നു അപകടം. ദിവസേനെയുള്ള പരിശീലനത്തിനായി രാവിലെ 7.25നാണ് അലഹബാദില്‍ നിന്നു പറന്നുയര്‍ന്നത്.വിമാനം തകരുന്നതിന് മുമ്പ് പൈലറ്റുമാർ പാരച്യൂട്ടിന്റെ സഹായത്താൽ രക്ഷപെട്ടു.

വിമാനം തകരാനുള്ള  കാരണം അറിവായിട്ടില്ല. ഈ വര്‍ഷം തകരുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്. മാര്‍ച്ചില്‍ ഹരിയാനയിലായിരുന്നു മറ്റൊരു വിമാനം തകര്‍ന്നത്. 1,350 കിലോമീറ്റര്‍ വേഗതയുളള വ്യോമസേന വിമാനമാണിത്. സംഭവത്തില്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രഖ്യാപിച്ചു.