ഓട്ടോറിക്ഷ ഓടിച്ചും മറ്റു ജോലികള്‍ ചെയ്തും തന്റെ ദരിദ്ര കടുംബത്തെ നോക്കിയിരുന്ന ശ്രീകാന്ത് എന്ന യുവാവ് സ്വപ്രയത്‌നത്തിലൂടെ യാത്രാ വിമാനത്തിന്റെ പൈലറ്റായി ചരിത്രമെഴുതി

single-img
16 June 2015

pilot_1434403653

ശ്രീകാന്ത് പന്ത്‌വാനെ ഇന്നത്തെ കാലത്തിന് ഒരു ഉദാഹരണമാണ്. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഓട്ടോ ഓടികിട്ടിയ കാശുകൊണ്ട് കുടുംബം നോക്കുകയും വിദ്യാഭ്യാസം ശചയ്യുകയും ചെയ്തിരുന്ന ഒശ്രീകാന്ത് ഇന്ന് ഇന്ത്യയില്‍ യാത്രാ വിമാനം പറത്തുന്ന പൈലറ്റാണ്. നമ്മള്‍ എന്താകണം എന്ന് തീരുമാനിക്കുന്നത് നമ്മള്‍ തെന്നയാണെന്നാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീകാന്തിന് മറ്റുള്ളവരോട് പറയാനുള്ളത്.

സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന അച്ഛന്റെ തുച്ഛമായ ശമ്പളം തന്റെ വിദ്യാഭ്യാസത്തിന് കൂടി തികയാതെ വന്നപ്പോഴാണ് ശ്രീകാന്ത് ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങിയത്. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഓട്ടോ ഓടിക്കുന്ന ജോലിയും ശ്രീകാന്ത് ഏറ്റെടുത്തു. അങ്ങനെയിരിക്കേ ഒരുനാള്‍ നാഗ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഒരു ഓട്ടത്തിനിടയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നവിവരം ശ്രീകാന്ത് അറിയുന്നത്.

വിമാന യാത്ര ഒരു സ്വപ്‌നമായി കൊണ്ടു നടന്ന ശ്രീകാന്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. ശ്രീകാന്തിന് മധ്യപ്രദേശിലെ ഫ്‌ളയിങ് സ്‌കൂളില്‍ പ്രവേശനം കിട്ടി. തേടിവന്ന ഭാഗ്യം തട്ടിക്കളായാന്‍ ശ്രീകാന്ത് എന്തായാലും ഒരുക്കമല്ലായിരുന്നു. പഠന വിഷയങ്ങളിലെല്ലാം ഒന്നാം സ്ഥാനം നിലനിര്‍ത്തി ശ്രീകാന്ത് പഠിച്ചുകയറി.

അങ്ങനെ ഒടുവില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന ലക്ഷ്യം ശ്രകാന്ത് തന്റെ നിശ്ചയദാര്‍ഡയത്തിലൂടെ നേടിയെടുക്കുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് നേടിയെങ്കിലും സാമ്പത്തിക മാന്ദ്യംമൂലം ശ്രീകാന്തിന് മജാലി ലഭിക്കാന്‍ താമസിച്ചു. ഇപ്പോള്‍ ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയില്‍ ഫസ്റ്റ് ഓഫിസറായി അഥവാ കോപൈലറ്റായി ചേര്‍ന്നിരിക്കുകയാണ് ശ്രീകാന്ത്.

ഇന്‍ഡിഗോയുടെ ഇന്‍ഹൗസ് മാഗസിനിലാണ് ശ്രീകാന്തിന്റെ ഈ അത്ഭുത വിജയകഥ അച്ചടിച്ചു വന്നത്. ഇപ്പോള്‍ കോപൈലറ്റായി വിമാനം പറത്തലില്‍ പൈലറ്റിനെ സഹായിക്കുന്നശ്രീകാന്ത് ഈ യുവ തലമുറയ്ക്കുള്ള ഒരു പാഠംകൂടിയാണ്.