നോമ്പുതുറയ്ക്കുള്ള ഭക്ഷണം കഴിച്ച് 45 ഐസിസ് ഭീകരര്‍ മരിച്ചു

single-img
8 July 2015

isisമൊസൂള്‍: നോമ്പുതുറയ്ക്കുള്ള ഭക്ഷണം കഴിച്ച് 45 ഐസിസ് ഭീകരര്‍ മരിച്ചു. 145 ഓളം ഐസിസ് ഭീകരരാണ് നോമ്പ് തുറയ്ക്ക് എത്തിയത്. ഇവരില്‍ 45 പേര്‍ ഭക്ഷണം കഴിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ മരിച്ചുവീണു. ഭക്ഷണം കഴിച്ച മറ്റുള്ളവരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഭീകരരെ കൊല്ലാന്‍ ബോധപൂര്‍വ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന സംശയവും ഉയരുന്നുണ്ട്.  ഇതുനുമുമ്പും സമാനമായ രീതിയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഐസിസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.

നോമ്പുതുറയ്ക്ക് തയ്യാറാക്കി വെച്ച ഭക്ഷണത്തില്‍ സിറിയന്‍ റെബലുകള്‍ വിഷം കലര്‍ത്തിയതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പാചകക്കാരുടെ വേഷത്തില്‍ ഫ്രീ സിറിയന്‍ ആര്‍മി ഐസിസ് ഭീകരര്‍ക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തിയിരുന്നു.