മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ലഖ്‌വിയെ പാകിസ്താന്‍ മോചിപ്പിച്ചത് അനുകൂലിച്ച ൈചനയോടുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിനെ നേരിട്ട് അറിയിച്ചു

single-img
9 July 2015

xi_650_091814122740ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേരന്ദമോദിയുടെ വിമര്‍ശനം. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ സാക്കീയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടിനെതിരെയാണ് ചൈനയെ മോദി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

ലഖ്‌വിയെ ജയിലില്‍ നിന്നു മോചിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ നല്‍കിയ പരാതിക്കെതിരെ ചൈന രംഗത്തെത്തിയത് സംബന്ധിച്ച് ഇരു നേതാക്കളും 90 മിനുറ്റോളം കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അറിയിച്ചു. ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്താനോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ യുഎന്‍ ഉപരോധ സമിതിയെ സമീപിച്ചത്.

ഇന്ത്യ ഇതു സംബന്ധിച്ചു നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമാണെന്നു വാദിച്ചുകൊണ്ട് വിശദീകരണം ചോദിക്കാനുള്ള യുഎന്‍ സാങ്ഷന്‍സ് കമ്മിറ്റിയുടെ നീക്കമാണു ചൈനയുടെ പ്രതിനിധി ഇടപെട്ടു തടഞ്ഞത്.