സ്വച്ഛ് ഭാരതിന്റെ പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം ചെലവിടുന്നത് 94 കോടി രൂപ

single-img
9 July 2015

Prime Minister Narendra Modi cleans the premises of Mandir Marg Police Station during his surprise visit, in New Delhi, on Oct. 2, 2014. (Photo: IANS/PIB)

2014 ല്‍ അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സ്വച്ഛ് ഭാരതിന്റെ പരസ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം ചെലവിടുന്നത് 94 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ സഞ്ജയ് ശര്‍മയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

2014 ഒക്ടോബര്‍ രണ്ടിനു പ്രഖ്യാപിച്ച പദ്ധതിക്ക് അഞ്ചു വര്‍ഷത്തേക്ക് രണ്ടുലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.