കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത വിദ്വേഷം; ഉറങ്ങിക്കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് ആജീവനാന്തം തടവ്‌

single-img
10 July 2015

o-JAIL-facebookദുബായ്: കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത വിദ്വേഷത്തില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് ആജീവനാന്തം തടവ്‌.  40 കാരനായ ഇന്ത്യന്‍ വ്യവസായിയാണ്‌ കുറ്റവാളി.

ഉറങ്ങിക്കിടക്കവേ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ശേഷം അതേ കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു. വിധിക്കെതിരെ പ്രതി മേല്‍ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിക്ഷ നടപ്പിലാക്കാനായിരുന്നു കോടതി തീരുമാനം.