സൗദി മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ അന്തരിച്ചു

single-img
10 July 2015

saud-al-faisal-1റിയാദ്: സൗദി മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1975 മുതല്‍ 40 വര്‍ഷത്തോളം സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം. 2015 ഏപ്രില്‍ 29നാണ് ചുമതല ഒഴിയുന്നത്. ശനിയാഴ്ച ഇശാ നമസ്‌ക്കാരാനന്തരം മൃതദേം മക്കയില്‍ ഖബറടക്കും.

സൗദിയുടെ വിദേശ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് ഫൈസല്‍ രാജകുമാരന്‍ . 1964 ല്‍ പിതാവ് ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് പെട്രോളിയം മിനറല്‍ വകുപ്പില്‍ സാമ്പത്തികോപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് .

പിന്നീട് 1975ല്‍ അന്നത്തെ ഭരണാധികാരി ഖാലിദ് രാജാവാണ് സൗദ് അല്‍ ഫൈസലിനെ വിദേശകാര്യമന്ത്രിയായി നിയമിച്ചത്. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം 1963ലാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുന്നത്.