സർക്കാരിനു അദാനിയുടെ മുന്നറിയിപ്പ്;നടപടിക്രമങ്ങളിൽ ഇനിയും സമയമെടുക്കുകയാണെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ കരാറിനെക്കുറിച്ച് പുനരാലോചിക്കേണ്ടിവരുമെന്ന് ‌അദാനി ഗ്രൂപ്പ്

single-img
10 July 2015

VIZHINJAM MASTER PLAN (1)_0പത്തുദിവസത്തിനകം സർക്കാർ ഉത്തരവ് വന്നില്ലെങ്കിൽ പദ്ധതി ഏറ്റെടുക്കുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് സർക്കാരിനു അദാനി ഗ്രൂപ്പിന്റെ അറിയിപ്പ്.സാങ്കേതിക നടപടിക്രമങ്ങളിൽ ഇനിയും സമയമെടുക്കുകയാണെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ കരാറിനെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടിവരുമെന്നാണു ‌അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രിയുമായുള്ള അടുപ്പം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ പദ്ധതിക്ക് സമ്മതം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം കോൺഗ്രസ് കേന്ദ്ര നേതൃത്വം തന്നെ നിഷേധിച്ചിരുന്നു.