അരുവിക്കര ഉപതെരഞ്ഞെടുപ്പ്: പരാജയം സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തണം കാനം രാജേന്ദ്രൻ

single-img
10 July 2015

download (2)അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിയുടെ വളർച്ച വിലയിരുത്തണം. അരുവിക്കര പരാജയത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വരാനും ബുദ്ധിമുട്ടാണ് എന്നും  കാനം രാജേന്ദ്രൻ പറഞ്ഞു.സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും സിപിഐയുടെ വെബ് സൈറ്റിലാണ് ഇക്കാര്യം പ്രഖ്യാപിക്കുകയെന്നും കാനം പറഞ്ഞു.