ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി

single-img
11 July 2015

oomenബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മദ്യനയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത് അനീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് ഈ മാസം ഇരുപത്തിയെട്ടിന് പരിഗണിയ്ക്കുമ്പോള്‍ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.